ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെഡുൽക്കറിന് യുവമോർച്ച കാഞ്ഞങ്ങാടിന്റെ പാലഭിഷേകം..
കാഞ്ഞങ്ങാട്. സ്വരാജ്യത്തെ അവഹേളിച്ച് സോഷ്യൽ മീഡിയയിലും മറ്റും അന്യരാജ്യക്കാർ ഇടപെടുന്നതിനെതിരെ സച്ചിൻ പറഞ്ഞതിന്, സച്ചിന്റെ ഛായചിത്രത്തിൽ യുത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിന് ബദലായി യുവമോർച്ച കാഞ്ഞങ്ങാട് പാലഭിഷേകം നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് എൻ മധു ഉൽഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മരക്കാപ്പ് സ്വാഗതവും, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അദ്യക്ഷവും വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ബൽരാജ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് സൗത്ത്, മുൻസിപ്പൾ പ്രസിഡന്റ് HR ശ്രീധരൻ, കൃഷണൻ അരയി , മുൻസിപ്പൽ ജനറൽ സെകട്ടറി ചന്ദ്രൻ കല്ലുരാവി തുടങ്ങിയവർ പങ്കെടുത്തു.

No comments