കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നൂറ് ശതമാനം നിഷ്പക്ഷരായിരിക്കണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കണം. പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരുംമെന്നും കുറ്റം തെളിഞ്ഞാല്‍ സസ്പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

No comments