എളേരിത്തട്ട് ഇ.കെ.എൻ.എം ഗവ.കോളേജിൽ പുതുതായി പണികഴിപ്പിച്ച ബോയ്സ് ഹോസ്റ്റലിൻ്റെ ഉദ്ഘാടനം നടന്നു
നർക്കിലക്കാട്: എളേരിത്തട്ട് ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബോയ്‌സ് ഹോസ്റ്റല്‍, ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രി പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. തുടർ പരിപാടിയായി കോളേജ് ഹാളിൽ വച്ച് നടന്ന
ചടങ്ങില്‍ എം രാഗോപാലന്‍ എം എല്‍ എ അധ്യക്ഷ വഹിച്ച് സംസാരിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എഞ്ചിനീയര്‍ പി എം യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെഎന്‍ കൃഷണകുമാര്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ വി രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശാന്തികൃപ, ബിന്ദു മുരളീധരന്‍, രാഷ്ട്രീയ കക്ഷി പാര്‍ട്ടി പ്രതിനിധികളായ എ വി അപ്പുകുട്ടന്‍, അപ്പുകുട്ടന്‍ ശാസ്താനഗര്‍, അഗസ്റ്റിന്‍ മണലേല്‍, ജാതിയില്‍ അസൈനാര്‍, ജെറ്റോ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് പികെ പ്രഭാകരന്‍, ഐക്യൂഎസി കോര്‍ഡിനേറ്റര്‍ ഡോ.ജയ്സൺ, കോളേജ് അലുമിനി അസോസിയേഷന്‍ മെമ്പര്‍ സ്‌കറിയ എബ്രാഹം, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ പി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.
മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 150 ലക്ഷം രൂപ ചിലവഴിച്ചാണ് ബോയ്സ് ഹോസ്റ്റൽ നിർമ്മിച്ചത്. ഈ കെട്ടിടത്തിൽ ഡൈനിംഗ് റൂം കിച്ചൺ, സെർവൻ്റ് റൂം, വാർഡൻ റൂം, കൂടാതെ 16 റൂമുകളും ഉണ്ട്.

No comments