ചിത്താരിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു
കാഞ്ഞങ്ങാട് : ചാമുണ്ടിക്കുന്ന് ചിത്താരിയിൽ പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹന അപകടത്തിൽ ബേക്കൽ പള്ളിക്കര പുതിയ കടപ്പുറത്തെ ബാലകൃഷ്ണൻ ശോഭ ദമ്പതികളുടെ മകൻ വിനോദ് (31) ആണ് മരണപ്പെട്ടത് കണ്ടൈനർ ലോറി വിനോദ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട് നിർത്താതെ പോയി ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവാവിനെ നാട്ടുകാർ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിർത്താതെ പോയ ലോറിയെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പുച്ചക്കാട് കല്ലിങ്കാലിൽ വെച്ച്പോലിസ് പിടികൂടി. നാഷണൽ ഹൈവേയിൽ കൂടെ പോകേണ്ടുന്ന കൂറ്റൽ കണ്ടൈനർ ലോറിയും ഗ്യാസ് ടാങ്കറുകളും അമിത വേഗത്തിലാണ് കെഎസ്ടിപിൽ കൂടി ഏതു നേരവും ഓടുന്നത്.

No comments