Breaking News

ഇന്ധനവില കയറ്റത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി

 

ഇന്ധനവില  കയറ്റത്തിനെതിരെ  ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി  സായാഹ്ന  ധർണ  നടത്തി 


ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്  ഒടയംഞ്ചാൽ  ടൗണിൽ  വെച്ച്  സിപിഎം  കാസര്‍ഗോഡ്  ജില്ലാ സെക്രട്ടറി സഖാവ് എം വി ബാലകൃഷ്ണൻ  മാഷ്  ഉത്ഘാടനം ചെയ്തു . സിപിഎം പനത്തടി ഏരിയാ സെക്രട്ടറി സഖാവ്  എം വി കൃഷ്ണന്‍  അദ്ധ്യക്ഷത  വഹിച്ചു .  സിപിഐ ജില്ലാ കമ്മിറ്റി  മെമ്പര്‍  സഖാവ് ദാമോദരന്‍ സ്വാഗതം പറഞ്ഞു .  കേരള  കോണ്‍ഗ്രസ് ( എം )  കാസര്‍ഗോഡ്  ജില്ലാ  പ്രസിഡന്റ്  കുര്യാക്കോസ്  പ്ളാപറബിൽ ,  എൻസിപി  ജില്ലാ  പ്രസിഡന്റ്  സി വി ദാമോദരന്‍ ,  ജനതാദള്‍  എസ്  ജില്ലാ  വൈസ്  പ്രസിഡന്റ്  പിപി  രാജു ,  കോൺഗ്രസ് എസ്  നേതാവ്  പുലേരി രാഘവന്‍ ,  കേരള  കോണ്‍ഗ്രസ് ( ബി ) സംസ്ഥാന  കമ്മിറ്റി  അംഗം  പിടി  നന്ദകുമാർ ,  ജനാധിപത്യ  കേരള  കോണ്‍ഗ്രസ്  ജില്ലാ  വൈസ്  പ്രസിഡന്റ്  ജോൺ ഐമ്മൻ  എന്നിവര്‍  സംസാരിച്ചു .


No comments