Breaking News

കെ.എസ്.ടി.എ കൊന്നക്കാട്ട് പതാകദിന പൊതുയോഗം സംഘടിപ്പിച്ചു ജില്ലാ ജോയിൻ്റ് സെക്രട്ടറി എം ഇ ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു


കൊന്നക്കാട് : കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ യുടെ മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊന്നക്കാട് പതാകദിന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം ഇ ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് കെ വസന്തകുമാർ അധ്യക്ഷനായി . ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ , പി എം ശ്രീധരൻ , പി ബാബുരാജ് , ടി വിഷ്ണു നമ്പൂതിരി , വി കെ റീന , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും ഷൈജു സി നന്ദിയും രേഖപ്പെടുത്തി. പൊതുയോഗത്തിന് മുന്നോടിയായി ടൗണിൽ പ്രകടനവും എല്ലാ യൂണിറ്റിലും പതാകയും ഉയർത്തുകയുണ്ടായി.

No comments