പി.എസ്.സി യുടെ എസ്എസ്എൽസി തല പ്രിലിമിനറി പരീക്ഷ; സൗജന്യ മാതൃക പരീക്ഷ എഴുതാന്‍ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യുവജന ക്ഷേമബോർഡ് അവസരമൊരുക്കുന്നു
ചിറ്റാരിക്കാൽ: എസ്.എസ്.എൽ.സി തല പ്രിലിമിനറി പരീക്ഷ അനായാസമായി നേരിടാൻ സുവർണാവസരം. എസ്.എസ്.എൽ.സി തല പ്രിലിമിനറി പരീക്ഷ നേരിടുന്നതിനു മുന്‍പായി, സൗജന്യ ഒ.എം.ആർ മാതൃകാ പരീക്ഷ എഴുതാൻ യുവജന ക്ഷേമബോർഡ് ഈസ്റ്റ് എളേരി അവസരമൊരുക്കുന്നു.
യുവജന ക്ഷേമബോർഡും പി.എസ്.സി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദി അക്കാദമിയും സംഘടിപ്പിക്കുന്ന മോഡൽ OMR പരീക്ഷ 2021 ഫെബ്രുവരി 17 (ഉച്ചക്ക് 02 മണി മുതല്‍) ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
പരീക്ഷ നിർഭയം നേരിടാനും ചോദ്യങ്ങൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഈ ടെസ്റ്റിലൂടെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. പരിശീലനം തുടങ്ങിയ വിദ്യാർഥികൾക്ക് ചോദ്യങ്ങൾ അടുത്തറിയാനും ആത്മവിശ്വാസം കൈവരിക്കാനും ഇത് പ്രയോജനപ്പെടും. സമാന മേഖലകളിലെ വിദഗ്ധരുടേയും അധ്യാപകരുടേയും റാങ്ക് ജേതാക്കളുടേയും നേതൃത്വത്തിലാണ് മാതൃകാ ഒ.എം.ആർ പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്.
സൗജന്യമായി പ്രാക്ടീസ് ചെയ്ത് വിജയം ഉറപ്പിക്കാൻ ഇന്നു തന്നെ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9744474436
എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments