Breaking News

ബിഫാം പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ കൂടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനിയെ മൗക്കോട് അയാസ് ചാരിറ്റി പ്രവർത്തകർ അനുമോദിച്ചു 


കുന്നുംകൈ :   മലയോര മേഖലയിലെ മികച്ച ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന മൌക്കോട്  അയാസ് ചാരിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ രാജീവ്ഗാന്ധി ഇന്സ്ടിട്യൂഷൻ ഓഫ് ഫർമസിയിൽ  നിന്നും ബി ഫാമിൽ ഡിസ്റ്റിങ്ഷനോടെ  കൂടി ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ കെ എസ്  ശർമിലയെ  അനുമോദിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയില്‍ ഉപഹാരം സമര്‍പ്പിച്ചു. വാർഡ് മെമ്പർ എം വി ലിജിന  ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.  അയാസ് ചാരിറ്റി ചെയർമാൻ പി ഹൈദർ ഹാജി, കണ്‍വീനര്‍ പി  മുഹമ്മദ്‌ ബഷീർ, ട്രഷറർ ഷാഹിദ് കമ്പല്ലൂർ, രക്ഷാധികാരി പി അബ്ദുൾ റഹ്‌മാൻ,ടി എച്ച് ഖാദര്‍, എ വി അബ്ദുല്‍ ഖാദര്‍, എ ദുല്‍കിഫിലി, എം എസ് അഷ്‌റഫ്‌, പി ഉമര്‍ മൗലവി,പി നാസ്സര്‍, നിസാര്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു.

കുന്നുംകൈ:  മൌക്കോട്  അയാസ് ചാരിറ്റിയുടെ നേതൃത്വത്തില്‍   ബിഫാമിൽ ഡിസ്റ്റിങ്ഷനോടെ  കൂടി ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ കെ എസ്  ശർമിലയെ വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയില്‍ ഉപഹാരം   സമര്‍പ്പിക്കുന്നു.

No comments