Breaking News

മലയോരത്തെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായിരുന്ന മനിയേരി കുഞ്ഞമ്പു നായരുടെ നാലാം ചരമവാർഷിക ദിനാചരണം എളേരിയിൽ നടന്നു


വെള്ളരിക്കുണ്ട്: മലയോര മേഖലയിലെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐഎം ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന മനിയേരി കുഞ്ഞമ്പു നായരുടെ നാലാം ചരമവാർഷിക ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. എളേരിയിലെ മനിയേരി സ്മൃതിമണ്ഡപത്തിൽ സിപിഐഎം ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ പതാകയുയർത്തി.തുടർന്ന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. കയനി ജനാർദനൻ അധ്യക്ഷനായി.എ അപ്പുക്കുട്ടൻ, ടി പി തമ്പിൻ, ജോസ് പതാലിൽ, സ്കറിയ അബ്രഹാം, ടി കെ ചന്ദ്രമ്മ, വി തമ്പായി എന്നിവർ സംസാരിച്ചു വി അപ്പു സ്വാഗതവും ഷൈജു അബ്രഹാം നന്ദിയൂം പറഞ്ഞു.

No comments