Breaking News

അതിജീവന കാലത്തെ ആഹ്ലാദക്കൂട്ടം: നാട്ടരങ്ങ്, പഞ്ചദിന സഹ പഠന ക്യാമ്പ് നീലേശ്വരം കടിഞ്ഞിമൂലയിൽ പുരോഗമിക്കുന്നു


നീലേശ്വരം: കൊട്ടും കുരവയും കപ്പത്തണ്ട് ഓലപ്പീപ്പിയും വിളിച്ച് ക്യാമ്പ് അംഗങ്ങളായ കുട്ടികൾ വിശിഷ്ടാ അതിഥികളെ സ്വീകരിച്ചു

സമഗ്രശിക്ഷ കേരള, ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി അഞ്ച് ദിവസത്തെ സഹ പഠന ക്യാമ്പ് കടിഞ്ഞിമൂല വി.ജി.എം എ എൽ.പി സ്കൂളിൽ നീലേശ്വരം നഗരസഭ ചെയർ പേഴ്സൻ  ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ പി രാജഗോപാലൻ ക്യാമ്പ് വിശദീകരിച്ചു. ബി.ആർ.സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ കോവിഡ് കാലത്ത് നിർമ്മിച്ച മനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഉദ്ഘാടനം ചെയതു ചടങ്ങിൽ നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൻ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കാഞ്ഞങ്ങാട്നഗരസഭ. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ കെ.വി മായാകുമാരി , നീലേശ്വരം നഗരസഭ കൗൺസിലർ അബൂബക്കർ വി.ടി/മുൻ നീലേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാമുനി വിജയൻ, ഡയറ്റ് ഫാക്കൽട്ടി മധുസൂദനൻ , ജി.എഫ് എച്ച്.എസ് കാഞ്ഞങ്ങാട് ഹെഡ് മാസ്റ്റർ അബ്ദുൾ മജീദ് കെ.എൻ.കെ.ബി.എം ഹെഡ് മാസ്റ്റർ എ.വി ഗിരീശൻ , എന്നിവർ ആശംസ അർപ്പിച്ചു സo സാരിച്ചു. ചടങ്ങിൽ ഹോസ്ദുർഗ് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണിരാജൻ സ്വാഗതവും സ്ക്കൂൾ ഹെഡ്മിസ്ടസ് നിർമ്മല എം.വി നന്ദി പറഞ്ഞു. നീലേശ്വരം നഗരസഭ കൗൺസിലർ വിനു നിലാവ് അദ്ധ്യക്ഷനായിരുന്നു. അഞ്ച് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ തീയേറ്റർ ഗെയിം, കളിയരങ്ങ്, നിർമ്മാണ കളരി, മുഖാമുഖം, എറോബിക്സ്, കാഴ്ചയ്ക്ക് അപ്പുറം- സിനിമ സംവാദ, പ്ര കൃതി നടത്തം ,പട്ടം നിർമ്മാണം വരകൾ, വർണ്ണങ്ങൾ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും

No comments