Breaking News

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കൽ കോളേജിൽ ട്രോമാ കെയർ സെന്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആധുനിക ട്രോമ കെയറിന്റെയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുടെയും പ്രവൃത്തി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വിശിഷ്ടാതിഥിയായിരുന്നു.


കിഫ്ബി മുഖേന 52 കോടി രൂപ ചെലവിലാണ് അഞ്ചു നിലകളിലായി ട്രോമാകെയർ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. 29 കോടി രൂപ ചെലവിട്ടാണ് കെട്ടിടങ്ങളുടെയും റോഡുകളുടേയും അറ്റകുറ്റപ്പണിയും നവീകരണവും നടത്തുന്നത്. പൊതുമേഖലാ സ്ഥാപനമായ വാപ്പ്ക്കോസിനാണ് നിർമാണച്ചുമതല.


കളക്ടർ ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം.കൃഷ്ണൻ, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ടി.സുലജ, പരിയാരം പഞ്ചായത്ത് പ്രസിഡൻറ് ടി.ഷീബ എന്നിവര്‍ സംസാരിച്ചു.

No comments