റാണിപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്നാവശ്യം; പഞ്ചായത്തംഗം രാധാ സുകുമാരന്റെ നേതൃത്വത്തിൽ നിവേദനം നൽകി
പനത്തടി: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ രാധാ സുകുമാരന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അസി. ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നല്കി. കോവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലാണ് സർവ്വീസുകൾ നിർത്തലാക്കിയത്. രാവിലെയും വൈകുന്നേരവുമുള്ള സർവ്വീസ് വിനോദ സഞ്ചാരികൾക്കും മലയോര പ്രദേശവാസികൾക്കും ഏറെ ഗുണകരമായിരുന്നു. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വരവും ഗണ്യമായി വർദ്ദിച്ചിരിക്കുകയാണ്. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ജോണി തോലം പുഴ, യു.ഡി എഫ് കൺവീനർ എൻ.ഐ. ജോയി, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി. ബാല ചന്ദ്രൻ, കോൺഗ്രസ് പന്ത്രണ്ടാം വാർഡ് പ്രസിഡന്റ് പി.ബി. സുരേഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

No comments