എൽഡിഎഫ് വടക്കൻ മേഖല ജാഥക്ക് ഇന്ന് ഉപ്പളയിൽ തുടക്കം
കാസർഗോഡ്: എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് നയിക്കുന്ന വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് ഉപ്പളയില്‍നിന്ന് പര്യടനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പി. സതീദേവി (സിപിഎം), കെ.പി. രാജേന്ദ്രന് (സിപിഐ), പി.ടി. ജോസ് (കേരള കോണ്‍ഗ്രസ്-എം), കെ. ലോഹ്യ (ജനതാദള്‍-എസ്), പി.കെ. രാജന് (എന്‍സിപി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), കെ.പി. മോഹനന്(എൽജെഡി), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ്-ബി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ്- സ്കറിയ), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്.
ഇന്നു വൈകുന്നേരം നാലിന് കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നല്‍കും. നാളെ രാവിലെ പത്തിന് ചട്ടഞ്ചാലിലും 11ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നൽകും. തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വീകരണകേന്ദ്രമായ പയ്യന്നൂരിലേക്ക് ജാഥ പുറപ്പെടും

No comments