Breaking News

വയമ്പ് പി.കൃഷ്ണപിള്ള ഗ്രന്ഥാലയം&വായനശാല നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

 





ഏഴാംമൈൽ: വയമ്പ് പി.കൃഷ്ണപിള്ള ഗ്രന്ഥാലയം&വായനശാല നേതൃത്വത്തിൽ SSLC PLUSTWO പരീക്ഷയെ നേരിടുന്ന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി.കെ.സുരേഷ്, കുഞ്ഞിക്കണ്ണൻ.എച്ച്, രാജേഷ്.വി ,സതീശൻ വി.എം., അജയ്കുമാർ.പി, ശ്രീജിത്ത്.ഇ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വായനശാല സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും പ്രസിഡൻ്റ് രതീഷ്.വി.വി. അധ്യക്ഷതയും വഹിച്ചു.ജോയിൻ്റ് സെക്രട്ടറി വി.മഹേഷ് നന്ദിയും പറഞ്ഞു. ബളാൽ ഹയർ സെക്കണ്ടറി അധ്യാപകനും അറിയപ്പെടുന്ന മോട്ടിവേഷൻ ട്രൈയിനറുമായ മെയ്സൺ കളരിക്കാൽ ക്ലാസ്സ് കൈകാര്യം ചെയ്തു. കൊറോള കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ കിട്ടിയ അറിവ് പ്രയോജനപ്പെടുത്തി ഈ വർഷം SSLC ,PLUSTWO പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് കൂടുതൽ ഗുണകരമായി.

No comments