വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബളാൽ പഞ്ചായത്തിലൂടെ ഇ.ചന്ദ്രശേഖരൻ്റെ തെരഞ്ഞെടുപ്പ് പര്യടനം
വെള്ളരിക്കുണ്ട്: തലയെടുപ്പോടെ നിൽക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനമന്ദിരം,
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. 2 കോടിയുടെ കെട്ടിടം പണി പൂർത്തീകരിച്ച് വരുന്നു. കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. കല്ലഞ്ചിറ മൈതാനിയിൽ 93 ലക്ഷം ചെലവഴിച്ച് വി.സി ബി കം ബ്രിഡ്ജ്, കൊന്നക്കാട് മൈക്കയത്ത് 97 ലക്ഷം ചെലവഴിച്ച് വി.സി.ബി , 1.57 കോടിയുടെ കല്ലം ചിറ നീർത്തട പട്ടതി, 95 ലക്ഷം ചെലവഴിച്ച ഏറാൻ ചിറ്റ നീർത്തട പദ്ധതി, 2.05 കോടി ചെലവഴിച്ച് യാഥാർത്ഥ്യമായി വരുന്ന കാറളം മങ്കയം നീർത്തട പദ്ധതി. 6 കോടി ചെലവിൽ
മാലോം ബളാൽ കുടിവെള്ള പദ്ധതി, 4.5 കോടി ചെലവഴിച്ച് ബളാലിൽ ജലജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി , വെള്ളരിക്കുണ്ട് പുതുതായി അനുവദിച്ച ആർ.ടി.ഒ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, ബളാലിലും ആനക്കല്ലിലും രണ്ട് പുതിയ പാലങ്ങൾ, സ്മാർട്ടായി മാലോം, ബളാൽ വില്ലേജ് ഓഫീസുകൾ.
ജി.എച്ച്.എസ്. എസ് മാലോത്ത് കസബ, ജി.എച്ച്.എസ് ബളാൽ എന്നിവയ്ക്ക് എം.എൽ.എ ഫണ്ട് തന്നെ ഒരോ കോടി രൂപ. കൂടാതെ മലോത്ത് കസബ 3 കോടി രൂപയുടെ കെട്ടിടം പണി പൂർത്തിയായി വരുന്നു. കൊന്നക്കാട് പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഇങ്ങനെ ബളാൽ പഞ്ചായത്തിലെ വികസന പദ്ധതികൾ എണ്ണി പറഞ്ഞു കൊണ്ടാണ് എൽ.ഡി.എഫ് ബളാൽ പഞ്ചായത്തിൽ പ്രചരണ പരിപാടികൾക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചത്. ഓരോ പഞ്ചായത്തിലും തുടക്കം കുറിച്ചത് കോടികളുടെ പദ്ധതികൾ വികസനം ഇടതു പക്ഷത്തോടൊപ്പം എന്ന് ഓരോ ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതായിരുന്നു ഇന്നത്തെ സ്വീകരണത്തിലെ ജന പങ്കാളിത്തം.രാവിലെ കൃത്യം 9.30 ന് എടത്തോട് നിന്നാരംഭിച്ച പ്രചാരണ പരിപാടി കനപ്പള്ളി, അരിങ്കല്ല്, പൊടി പളം, ബളാൽ, കല്ലം ചിറ, വെള്ളരിക്കുണ്ട് , പാത്തിക്കര , ചുള്ളി, കാര്യോട്ട് ചാൽ, പുല്ലൊടി, പടയങ്കല്ല് , മാലോം, മൈക്കയം, മുട്ടോം കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊന്നക്കാട് സമാപിച്ചു. ഒടയഞ്ചാലിലും, നർക്കിലക്കടിലും ലഭിച്ച സ്വീകരണ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണത്തിൽ എൽ.ഡി.എഫ് നേതാക്കളായ, അഡ്വ കെ.എസ്. കുര്യാക്കോസ്, അഡ്വ കെ രാജ് മോഹനൻ, മുൻ എം.എൽ.എ എം. നാരായണൻ, ഷാലു മാത്യു, എം. അസിനാർ, മുൻ എം.എൽ.എ എം. കുമാരൻ, സുനിൽ മാടക്കൽ, ജോൺ ഐമൻ, ടി.പി തമ്പാൻ, സി. ദാമോദരൻ, കെ. ഡി. മോഹനൻ , ഷിനോ, ചാക്കോ ടോമി, ഷാജൻ, എം.ലക്ഷ്മി എന്നിവർ സംസാരിച്ചു. ബളാൽ ഖാദി കേന്ദ്രത്തിലെത്തി ഇ ചന്ദ്രശേഖരൻ തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ട ശേഷം അനുഭാവപൂർവ്വമായ നിലപാട് കൈക്കൊള്ളുമെന്ന് തൊഴിലാളികളോട് പറഞ്ഞു.
No comments