ബളാൽ കുഴിങ്ങാട് പട്ടികവർഗ കോളനിയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ ജലസംഭരണി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായി പരാതി
ബളാൽ: ഫെബ്രുവരി 26ന് ഉദ്ഘാടനം കഴിഞ്ഞ ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കുഴിങ്ങാട് ജലനിധി ജലവിതരണ പദ്ധതിയുടെ ടാങ്കാണ് സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. കോളനിയിലെ 30ഓളം കുടുംബങ്ങൾ ഉപയോഗിക്കുന കുടിവെള്ള പദ്ധതിയാണിത്. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇരുട്ടിൻ്റെ മറവിൽ കുടിവെള്ളം മുട്ടിക്കുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.രാധാമണി ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽഖാദർ, വി.എം ശിഹാബ്, സണ്ണി കല്ലുവയലിൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

No comments