Breaking News

കോവിഡ് മഹാമാരിയെയും ജന്മനാട്ടിലെ കലാപവും അതിജീവിച്ച മ്യാൻമർ യുവതിക്ക് പരിയാരത്ത് സുഖപ്രസവം


 ജന്മനാട്ടിലെ കലാപവും  കോവിഡ് മഹാമാരിയെയും അതിജീവിച്ച  മ്യാൻമർ യുവതി പരിയാരം ഗവ.മെഡിക്കൽ കോളജിൽ   പെൺകുട്ടിക്ക് ജന്മം  നൽകി.    കോവിഡിനെ അതിജീവിച്ച് പെൺകുട്ടിക്ക് ജന്മം നൽകിയ  ആഹ്‌ളാദത്തിലാണ്  കാസർഗോഡ് ബന്തടുക്കയിൽ മരുമകളായെത്തിയ  ഏയ്ത്തിൻ സാർക്യു എന്ന 35 കാരി.  


   2018 നവംബർ 18 നാണ്  ബുദ്ധമതത്തിൽ പെട്ട ഇവർ ബന്തടുക്ക സ്വദേശി അനൂപിന്റെ വധുവായത്. ബഹ്റൈനിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് അനൂപ് ഏയ്ത്തിൻ സാർക്യൂവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ബന്ധുക്കളുടെ ആശീർവാദത്തോടെ  വിവാഹിതരായി.  


കാസർകോട് നടന്ന വിവാഹ ചടങ്ങിൽ വധുവിന്റെ മാതാപിതാക്കളും  ബന്ധുക്കളും   എത്തിയിരുന്നു. വിവാഹശേഷം ബഹ്റൈനിലേക്കു പോയ ഇവർ ഏയ്ത്തിൻ ഗർഭിണിയായതിനെ തുടർന്ന് നാല് മാസം മുൻപാണ്  ഭർത്തൃവീട്ടിലെത്തിയത്.  ആദ്യ  പ്രസവം  ജന്മനാടായ  മ്യാൻമറിൽ  വേണമെന്ന് ഏയ്‌ത്തിനും  മാതാപിതാക്കളും  ആഗ്രഹിച്ചിരുന്നെങ്കിലും  നാട്ടിലെ ആഭ്യന്തര കലാപത്താൻ മ്യാൻമറിൽ പോകാൻ സാധിച്ചില്ല. ഈ വിഷമത്തിനിടയിൽ  കഴിഞ്ഞ മാസം 23ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്നു മനസ്സിലായത്.  തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20 നായിരുന്നു പ്രസവം.

No comments