Breaking News

‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രചരണവാക്യം പുറത്തിറക്കി യുഡിഎഫ്


​തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ്. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരിലാണ് യുഡിഎഫിന്റെ പ്രകടന പത്രിക. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മേഖലയും നിശ്ചലമായെന്ന് ലോഗായും മുദ്രാവാക്യവും പുറത്തുവിട്ടുകൊണ്ട് ചെന്നിത്തല പറഞ്ഞു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ മുദ്രാവാക്യത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം വാക്കു നല്‍കുന്നു എന്ന വാചകം കൂടിയാണ് ഇടതുമുന്നണി ചേര്‍ത്തിരിക്കുന്നത്. സര്‍ക്കാര്‍ അവസാന ആറ് മാസക്കാലം പി ആര്‍ ഡിയെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തി. ഇത് തുറന്നുകാട്ടുമെന്നും ചെന്നിത്തല പ്രതികരിച്ചു.


യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് ചെന്നിത്തല പറഞ്ഞു. രണ്ട് ദിവസത്തിനകം സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകും. സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ യുഡിഎഫിന് വിശ്വാസമില്ല. സര്‍വേകള്‍ വ്യാജമാണ്. ജനങ്ങളിലാണ് യുഡിഎഫിന് വിശ്വാസം. യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

No comments