ആദ്യ മഴയിൽത്തന്നെ വെള്ളരിക്കുണ്ട് ടൗണിൽ വെള്ളക്കെട്ട്..
മലയോരത്ത് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് പെയ്ത മഴയിൽ പതിവുപോലെ വെള്ളരിക്കുണ്ടിലെ റോഡുകൾ വെള്ളത്തിനടിയിലായി.
മഴവെള്ളം ഒഴുകിപ്പോകാൻ റോഡരികിൽ ഓടകൾ ഇല്ലാത്തതിനാൽ വർഷം തോറും പുതിയ ബസ്റ്റാൻ്റ് റോഡിലെ സ്റ്റേറ്റ് ബാങ്കിന് മുൻവശത്തായി വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇതുവഴി കാൽനടയാത്ര പോലും ദുസ്സഹമാണ്. ഇത് മൂലം ഗതാഗതക്കുരുക്കും പതിവാകുന്നു. മലയോര വാണിജ്യ സിരാകേന്ദ്രമായ വെള്ളരിക്കുണ്ട് ടൗൺ യാത്രാ പരിമിതികൾ കൊണ്ട് വീർപ്പ് മുട്ടുകയാണ്. റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഗണിച്ച്
എത്രയും പെട്ടെന്ന് പോസ് ഗതാഗതയോക്യമാകമാക്കണമെന്ന് നാട്ടുകാർ പറയുന്നു
No comments