Breaking News

അമ്പലത്തറ ആനക്കല്ലിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും

അമ്പലത്തറ: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി. കർഷകസംഘം പനത്തടി ഏരിയാ ജോ. സെക്രട്ടറി പി.അപ്പക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷയായി. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്  മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ശില്പ കോടോം എന്നിവർ സ്വീകരണം ഏറ്റു വാങ്ങി. CPIM ആനക്കല്ല് ബ്രാഞ്ച് സെക്രട്ടറി ടി.കെ.പുരുഷോത്തമൻ, 19-ാം വാർഡ് CDS മെമ്പർ രജിത പവിത്രൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു

No comments