Breaking News

നാലുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ



മലപ്പുറം: നാലു വയസുള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാമുകനൊപ്പം പോ​യ യു​വ​തി​യെ പൊലീസ് അറസ്റ്റു ചെയ്തു. കാ​മു​ക​നൊ​പ്പം തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ആണ് യുവതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ത​ല​പ്പാ​റ​യി​ലെ ഭ​ര്‍​ത്താവിന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ചെ​ന​ക്ക​ല​ങ്ങാ​ടി​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്ന യു​വ​തി ക​ഴി​ഞ്ഞ 27ന്​ ​പു​ല​ര്‍​ച്ചെ​യാ​ണ് നാ​ല് വ​യ​സ്സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോ​യ​ത്.

രാവിലെ എഴുന്നേറ്റപ്പോൾ യുവതിയെ കാണാതായതോടെ ഇവരുടെ മാതാവ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി അധികം വൈകാതെ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു.

ഭർത്താവിന്‍റെ വീട്ടുകാരുമായി നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്ന യുവതി ഒരാഴ്ച മുമ്പാണ് സ്വന്തം വീട്ടിലേക്കു വന്നത്. ഭർത്താവിന്‍റെ വീട്ടിൽ കഴിയാനാകില്ലെന്ന് പറഞ്ഞാണ് യുവതി വീട്ടിലേക്കു വന്നത്. വിഷയത്തിൽ ഇരുവരുടെയും ബന്ധുക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

അറസ്റ്റിലായ യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പും യുവതിക്കെതിരെ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് യുവതിയും കാമുകനും റിമാൻഡിലാണ്. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഷ്റ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അന്വേഷ​ണം ന​ട​ത്തി​യ​ത്.

No comments