Breaking News

എൻഡിഎ സ്ഥാനാർത്ഥിക്ക് പരപ്പയിൽ ഉജ്ജ്വല സ്വീകരണം

കിനാനൂർ കരിന്തളം പഞ്ചായത്തിൽ പര്യടനത്തിന് എത്തിയ എൻഡിഎ സ്ഥാനാർത്ഥി എം ബൽരാജിന് പരപ്പയിൽ ബിജെപി പ്രവർത്തകർ ആവേശോജ്വല സ്വീകരണം നൽകി, സ്വീകരണത്തിന് ശേഷം പരപ്പയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓട്ടോ ടാക്സി തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു, തുടർന്ന് നടന്ന  കുടുംബയോഗത്തിൽ പങ്കെടുത്തു പ്രവർത്തകരെ അഭിസംബോധന ചെയ്തു, കർഷക മോർച്ച ജില്ല പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ബളാൽ മുഖ്യപ്രഭാഷണം നടത്തി, ബിജെപി മണ്ഡലം പ്രസിഡന്റ് എൻ മധു, പഞ്ചായത്ത്‌ പ്രസിഡന്റ് വി സി പദ്മനാഭൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ എൻ കെ ബിജെപി പരപ്പ ബൂത്ത്‌ പ്രസിഡന്റ് മുരളീധരൻ  എന്നിവർ സംസാരിച്ചു.

No comments