ബംഗളൂരു- ചെറുപുഴ- പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഏപ്രിൽ ഒന്നു മുതൽ
ചെറുപുഴ: കേരള ആർ.ടി.സി.യുടെ ബംഗളൂരു- പയ്യന്നൂർ സർവീസ് (ഇരിട്ടി-ആലക്കോട്-ചെറുപുഴ വഴി) ഏപ്രിൽ ഒന്നു മുതൽ പുനരാരംഭിക്കും. യാത്രക്കാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം.
കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് നേരത്തെ സർവീസ് നിർത്തി വെച്ചത്.രാത്രി 8.15-ന് ശാന്തിനഗറിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. പിന്നീട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലെത്തും.ഒമ്പതിനാണ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും യാത്ര തിരിക്കുക. ബുക്കിങ്ങ് ചാർജടക്കം 539 രൂപയാണ് ടിക്കറ്റിന്. വൈകീട്ട് ആറിന് തിരിച്ച് ബെംഗളൂരുവിലേക്കും സർവീസുണ്ടാകും. ചെറുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആദ്യ സർവീസ് മാർച്ച് 31-നാണ്.
No comments