ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍; പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം!
എടിഎമ്മില്‍ നിന്ന് 10000 രൂപ പിന്‍വലിച്ചെങ്കിലും ലഭിക്കാത്തത് കൊണ്ടാണ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത്.ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച കാനറാ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലാണ് വിളിച്ചത്.
കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍ ആണെന്ന് പറഞ്ഞ് സംസാരിച്ച ഒരാള്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് വിശ്വസിപ്പിച്ചു. അതിനായി ഒരു ഫോം ഫോണിലേക്ക് അയക്കുമെന്നും അതില്‍ വ്യക്തി വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ വിവരങ്ങളും ഒടിപി നമ്പറും മഷ്ഹൂക്ക് ഫോമില്‍ പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് അഞ്ച് ലക്ഷം രൂപ ഇരുപത് തവണയായി നഷ്ടപ്പെട്ടത്.
വീട് നിര്‍മിക്കാന്‍ വേണ്ടി ഒരുക്കൂട്ടിവച്ച പണമാണ് നഷ്ടപ്പെട്ടത്. മഷ്ഹൂക്ക് പരിയാരം പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സൈബര്‍ സെല്ലിലും പരാതി നല്‍കി. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

No comments