അയല്‍ക്കാരനെ വെടിവെച്ചത് പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നാണെന്ന് പ്രതി ടോമി
ചെറുപുഴ: കാനംവയലില്‍ വാക്ക് തർക്കത്തെ തുടർന്ന് അയൽക്കാരനായ കൊങ്ങോല സെബാസ്റ്റ്യനെ (ബേബി -62) വെടിവെച്ചു കൊന്ന കേസിലെ പ്രതി കാനംവയൽ മരുതുംതട്ടിലെ വാടാതുരുത്തേൽ ടോമിയുടെ (52) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വെടിവെച്ചത് പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നാണെന്ന് പ്രതി ടോമി മൊഴി നല്‍കി. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉണ്ണികൃഷ്ണൻ, എസ് ഐ എം.പി. വിജയകുമാർ,എ.എസ്. ഐമാരായ എം. പ്രകാശന്‍, മുഹമ്മദലി,രതീഷ് കുന്നോന്‍,സിവില്‍ പൊലിസ് ഓഫിസര്‍മാരായ രമേശന്‍, ജോഷി ജോസ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments