Breaking News

കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു



ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്‍പ്പന കാലാവധി ദീര്‍ഘിപ്പിച്ചു. പോളിസികളുടെ വില്‍പനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടാനാണ് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.

കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ കമ്പനികള്‍ വിപണിയിലെത്തിച്ചു.


18-65 വയസുള്ളവര്‍ക്കാണ് പോളിസി എടുക്കാനാകുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിറ്റുപോയിട്ടുണ്ട്.




No comments