പുരുഷന്മാരിൽ കോവിഡിന്റെ തീവ്രത കുറയ്ക്കാം; പ്രോജസ്റ്ററോൺ ചികിത്സ സഹായിക്കുമെന്ന് കണ്ടെത്തൽ
ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുരുഷന്മാരുടെ ആരോഗ്യസ്ഥിത മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോർമോണായ പ്രോജസ്റ്ററോൺ കുത്തിവയ്ക്കുന്നത് ഗുണം ചെയ്തുവെന്ന് പഠന റിപ്പോർട്ട്. കാലിഫോർണിയയിലെ ഒരു സംഘം ഗവേഷകരാണ് പ്രോജസ്റ്ററോണിന് ചില ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
‘സൈറ്റോകൈൻ സ്ട്രോംസ്’എന്നറിയപ്പെടുന്ന മാരകമായ രോഗപ്രതിരോധ പ്രതികരണങ്ങൾ കുറയ്ക്കുന്നതിന് ഹോർമോൺ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി. ലോസ് ഏഞ്ചൽസിലെ സിഡാർസ്-സിനായി ആശുപത്രിയിലെ പൾമോണോളജിസ്റ്റ് സാറാ ഗന്ധേഹാരിയും സഹപ്രവർത്തകരും 40 ഓളം പുരുഷ രോഗികളെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. ചെസ്റ്റ് എന്ന ഓൺലൈൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വൈറസ് പുരുഷന്മാരെയും സ്ത്രീകളെയും എങ്ങനെ വ്യത്യസ്തമായി ബാധിച്ചുവെന്നത് ആശ്ചര്യകരമാണെന്ന് ഗന്ധേഹാരി പറഞ്ഞു. പ്രോജസ്റ്ററോൺ എന്ന ഹോർമോൺ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.
എന്നാൽ സ്ത്രീകളിൽ അവരുടെ പ്രത്യുത്പാദന വർഷങ്ങളിൽ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നു. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർത്തവമുള്ള സ്ത്രീകളിൽ കൊവിഡ് -19 ന്റെ കടുത്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്ത 40 പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു.
No comments