തൃക്കരിപ്പൂർ വലിയപറമ്പയിൽ നിന്നും കാണാതായ പത്ത് വയസ്സുകാരിയുടെ മൃതശരീരം പുഴയിൽ കണ്ടെത്തി
തൃക്കരിപ്പൂർ: വലിയപറമ്പയിൽ നിന്നും ചൊവ്വാഴ്ച വൈകിട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതശരീരം കണ്ടെത്തി.
ജുമാ മസ്ജിദിന് സമീപത്തെ പി കെ സലീനയുടേയും മുഹമ്മദ് കുഞ്ഞിയുടെയും മകൾ പി കെ റുഖിയ (10) യെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. സംസാര ശേഷിയില്ലാത്ത റുഖിയ
വലിയപറമ്പ എഎൽപി സ്കൂളിലെ നാലാം ക്ലാസ്സ്‌വിദ്യാർത്ഥിനിയാണ്.വൈകീട്ട് റുഖിയ പുഴക്കരയിൽ കളിക്കുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ബുധനാഴ്ചപുലർച്ചെ മൂന്ന് മണിയോടെ വലിയപറമ്പ് പുഴ കടവിന് സമീപത്തെ തടയണക്ക് സമീപത്ത് വെച്ച് മത്സ്യ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത്. ഉടൻ ചന്തേര പൊലീസിൽ വിവരം നൽകി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
No comments