ഈസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വന്‍ഷന്‍ മുനയംകുന്നിൽ സമാപിച്ചു
ചിറ്റാരിക്കല്‍ : വർഗീയത വളർത്തി സൗഹാർദ്ദ അന്തരീക്ഷം തകർത്ത് വോട്ട് തട്ടുന്ന സംഘപരിവാർ ശക്തികളെ കരുതിയിരിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ പയറ്റിയ തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോവില്ലന്നും ബി ജെ പി യുടെ വളർച്ച തടയേണ്ടത് മതേതര കേരളത്തിന്റെ ബാധ്യതയാണന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുനയംകുന്നിൽ വെച്ച് നടന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ മണ്ഡലം സെക്രട്ടറി ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ തട്ടാപറമ്പിൽ അദ്ധ്യക്ഷനായി. താജുദ്ദീൻ പുളിക്കൽ വിഷയ അവതരണം നടത്തി.മൊയ്തീൻ കുഞ്ഞ് കമ്പല്ലൂർ, അബ്ദുൽ ഫത്താഹ് നീലംപാറ, ജലീൽ മൗലവി, സുബൈർ കുന്നുംപുറം, മുഹമ്മദ് കുഞ്ഞി മുണ്ടംകുണ്ടിൽ, ഷെഫീഖ് പി കെ, ഷെഹീറ നങ്ങാരത്ത്, ജുമൈല ഷരീഫ്, സീനത്ത് മുണ്ടംകുണ്ടിൽ, ആസിയ ഷംസുദ്ദീൻ, സാബിർ ഹസ്സൻ, റംഷാദ് മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.
No comments