ഇരിക്കൂറിൽ യുഡിഎഫ് കൺവെൻഷൻ ഇന്ന്
കണ്ണൂര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളോട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഏത് സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. രാവിലെ 11 മണിക്ക് ശ്രീകണ്ഠാപുരത്താണ് കണ്‍വെന്‍ഷന്‍. കെ സുധാകരന്‍ എം പി, കെ സി ജോസഫ് തുടങ്ങിയ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം വിമത നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്. കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയിരുന്നു. സോണി സെബാസ്റ്റ്യന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തലശേരി ബിഷപ്പ് ഹൗസില്‍ വെച്ച് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയായ സജീവ് ജോസഫുമായും ചര്‍ച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
No comments