Breaking News

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തം; മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പിന്നിട്ടു



ന്യൂഡല്‍ഹി | രാജ്യത്ത് മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ശനിയാഴ്ച 40,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 39,726ഉം വ്യാഴാഴ്ച 35,871ഉം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 111 ദിവസത്തിനിടയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ശനിയാഴ്ചയാണ്. 188 പേര്‍ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 159,558 ആയി.


കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ നഗരങ്ങളില്‍ എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മാര്‍ച്ച് 31 വരെ സ്‌കൂളുകളും കൊളജുകളും അടച്ചിടും.



No comments