Breaking News

വീടിന്​ തീപിടിച്ചു​; വായ്​പ​യെടുത്ത 35,000 രൂപയുൾപ്പെടെ കത്തിനശിച്ചു


ആ​ല​ത്തൂ​ർ: ഒല മേഞ്ഞ വീ​ടി​ന് തീ​പി​ടി​ച്ച് വാ​യ്​​പ​​യെ​ടു​ത്ത 35,000 രൂ​പ​യു​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. കാ​വ​ശ്ശേ​രി മു​പ്പു​പ​റ​മ്പ് ക​ല്ല​ത്താ​ണി പ​റ​മ്പി​ൽ സ​തീ​ഷിന്റെ വീടാണ് കത്തി നശിച്ചത്. ആ​ല​ത്തൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സംഘമെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് സ​തീ​ഷ്. ഭാ​ര്യ സൗ​മ്യ​യും അ​ഞ്ചും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ളു​മാ​ണ് സതീഷിനൊപ്പം വീട്ടിലുണ്ടായിരുന്നത്. പാ​ച​ക ഗ്യാ​സ് എ​ടു​ക്കാ​നാ​യി സൗ​മ്യ​യും കു​ട്ടി​ക​ളും റോ​ഡി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് അഗ്നിബാധയുണ്ടായത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

No comments