ജില്ലയിലെ ആദ്യത്തെ ഭൂമിശാസ്ത്ര ലാബ് ഹോസ്ദുർഗ് ഗവ.സ്ക്കൂളിൽ ഒരുങ്ങി
കാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യത്തെ ഭൂമിശാസ്ത്ര ലാബ് ഒരുങ്ങി.
കുട്ടികൾക്ക് ഏറെ ദുർഗ്രാഹ്യമായ ഭൂമിശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദ്യത്തെ ഭൂമിശാസ്ത്രലാബ് (ജിയോ ലാബ്) ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തയ്യാറായി. സംസ്ഥാന റിസോഴ്സ് പേഴ്സൺ മാർ ജില്ലയിലെ വിവിധ ബി ആർ സി കളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ട്രെയിനർന്മാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, സി.ആർ.സി കോ - ഓർഡിനേറ്റർ ന്മാർ എന്നിവർ പങ്കെടുത്ത ദ്വിദിന ശില്പശാലയിലാണ് ലബോട്ടറി സജ്ജമാക്കിയത്.
ആവശ്യമായ പഠനോപകരണങ്ങൾ ഇല്ലാതെ സാമൂഹ്യ ശാസ്ത്ര പഠനം ക്ലാസ് മുറികളിൽ സാമൂഹ്യ പാഠ പഠനമായി ചുരുങ്ങുന്നതിന്റെ തിരിച്ചറിവിലാണ് ജിയോ ലേണിങ്ങ് ലാബ് എന്ന ആശയം രൂപപ്പെട്ടത്. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ശാസ്ത്ര പാർക്കിന്റെ തുടർച്ച കൂടിയാണിത്. ഭൂമിശാസ്ത്രത്തിന്റെ ഭാഗമായ അമൂർത്തമായ സൗരയൂഥം, സൂര്യൻ, ഭൂമി ചന്ദ്രൻ , ജോതിശാസ്ത്രം, ഭ്രമണം, പരിക്രമണം, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും അവ്യക്തവും അപൂർണ്ണവുമായ അറിവാണ് പലപ്പോഴും നിർമ്മിക്കപ്പെടുന്നത്. ഒരു പാട് അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. 5 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ മുൻ നിർത്തിയുള്ള അമ്പതോളം ഉപകരണങ്ങളാണ് ശില്പശാലയിൽ രൂപപ്പെട്ടത്. പ്രൈമറി മുതൽ സെക്കന്ററി വരെയുള്ള ജ്യോതിശാസ്ത്ര ആശയങ്ങളെ 5 മേഖലകളാക്കിയാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ജിയോ ലാബിനെ വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക ജോതിശാസ്ത്ര കേന്ദ്രമാക്കി വളർത്തിയെടുക്കാനും ഉപകരണങ്ങൾ നിർമ്മിക്കാൻ അധ്യാപകരെ പ്രാപ്തരാക്കാനും പുതിയവ രൂപകല്പന ചെയ്യാനും സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ തുടർ പരിപാടികളും അസൂത്രണം ചെയ്തിട്ടുണ്ട്. ഭൂമിശാസ്ത്ര പഠനത്തിൽ ആഴത്തിലുളള അറിവുകൾ തേടിപ്പോകാൻ കുട്ടികളെ നിയിക്കാൻ ഉദകുന്ന ഭൂമിശാസ്ത്രലാബ് ജില്ലയിലെ അക്കാദമിക രംഗത്തെ വൻ കുതിച്ചുചാട്ടമാകും.
ശില്പശാല ഹോസ്ദുർഗ് ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എ.വി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് ബീന കെ അദ്ധ്യക്ഷയായിരുന്നു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിജയരാജൻ മുഖ്യാതിഥി ആയിരുന്നു ഹോസ്ദുർഗ് ബി.പി.സി പി.വി.ഉണ്ണി രാജൻ സംസ്ഥാന റിസോഴ്സ് പേഴ്സൻ ന്മാരായ പി.രാജഗോപാലൻ സുമേഷ്.എം എന്നിവർ സംസാരിച്ചു. ഉപേന്ദ്രൻ ,ജയചന്ദ്രൻ , സുമേഷ് ബാബു, സുരേഷ്കുമാർ എന്നീ സ്പെഷ്യലിസ്റ്റ് അധ്യാപകരായിരുന്നു ഉപകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്
No comments