ജില്ലയിൽ ഹൃദ്രോഗ വിഭാഗത്തിൽ വിദഗ്ദ്ധ സേവനമില്ല തക്കസമയത്ത് ചികിത്സ കിട്ടാതെ ജീവനുകൾ പൊലിയുന്നത് വേദനയാകുന്നു
കാഞ്ഞങ്ങാട്: ഹൃദ്രോഗവുമായി വന്ന് വിദഗ്ദ്ധ ചികിത്സ കിട്ടാതെ പരിയാരത്തേക്ക് കൊണ്ട് പോകും വഴി മരണത്തിന് കീഴടങ്ങേണ്ടി വന്ന അഞ്ജലി ബസുടമ സുനിൽകുമാറിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു.
കാഞ്ഞങ്ങാട്ടെ പല സ്വകാര്യ ആശുപത്രിയിലും ഹൃദ്രോഗ വിദഗ്ദ്ധ ചികിത്സക്കായി അന്വേഷണം നടത്തിയെങ്കിലും എവിടെയും ലഭ്യമായിരുന്നില്ല. ജില്ലയിലെ ആരോഗ്യമേഖലയുടെ നിസഹായവസ്ഥ തിരിച്ചറിഞ്ഞ സംഭവം.
ഹൃദയാഘാതം സംഭവിക്കുന്നവർക്ക് ഏറ്റവും അടുത്ത് ചികിത്സ ലഭ്യമാകാത്തത് മൂലം പരിയാരത്തേക്കോ മംഗലാപുരത്തേക്കോ എത്തുന്നതിന് മുന്നേ ജീവനുകൾ പൊലിയുന്ന ദയനീയ സ്ഥിതി ഇന്നും തുടരുകയാണ്.
ജില്ലയിൽ ആരോഗ്യ മേഖലയിലെ ഈ ദുരവസ്ഥ മാറ്റി എടുക്കാൻ പുതിയതായി വരുന്ന ഭരണകർത്താക്കൾ ഗൗരവമായി ഇടപെടണം എന്നാണ് പൊതുജന ആവശ്യം.
No comments