Breaking News

കേരളാ കോൺഗ്രസ്സ് (എം)ൽ ലയിച്ച ആർ.ജെ.ഡി. പ്രവർത്തകർക്ക് സ്വീകരണം നൽകി


ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള എല്ലാ നേതാക്കളും രംഗത്ത് ഇറങ്ങി പ്രവർത്തിക്കാൻ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി പ്രവർത്തകരെ ആഹ്വാനം ചെയ്തു.

കേരളാ കോൺഗ്രസ്സ് (എം) ൽ ലയിച്ച ആർ.ജെ.ഡി. പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഇടതു പക്ഷ ജനാധി പത്യ മുന്നണിയിൽ കേരള  കോൺഗ്രസ്റ്റ് (എം ) തെരെഞ്ഞടുപ്പിൽ അർഹമായ അംഗീകാരം നൽകി സ്വീകരിച്ചതിന് കാസറഗോഡ് ജില്ല കമ്മിറ്റി സന്തുഷ്ടി രേഖപ്പെടുത്തി. പരിപാടി  ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

സജി സെവാസ്റ്റ്യൻ അധ്യക്ഷനായി, ജോയി മൈക്കിൾ , ചാക്കോ തെന്നി പ്ലാക്കൽ,  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , ഡാനിയേൽ ഡിസുസ, രാഘവ ചേരാൽ, ബാബു നെടിയകല, ലിജിൻ ഇരുപ്പക്കാട്ട്,ജോസ് ചെന്നയ്ക്കാട്ടുകുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ടോമി മണിയംതോട്ടം, വിൻസെന്റ് ആവിയിൽ എന്നിവർ സംസാരിച്ചു.

No comments