Breaking News

കേരള മുസ്ലീം ജമാഅത്ത് ക്ലായിക്കോട് യൂണിറ്റ് നേതൃത്വത്തിൽ മിഅ്റാജ് പ്രഭാഷണവും ആത്മീയ സംഗമവും സംഘടിപ്പിച്ചു


പരപ്പ : കേരള മുസ്ലിം ജമാഅത്ത് ക്ലായിക്കോട് യൂണിറ്റ് സംഘടിപ്പിച്ച മിഅ്റാജ്  പ്രഭാഷണവും ആത്മിയ സംഗമവും ബദരിയ്യ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കുഞ്ഞാലി മുസ് ലിയാരുടെ അദ്ധ്യക്ഷതയിൽ നടന്നു. മഹല്ല് ഖത്തീബ് അബ്ദുൽ ഹമീദ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ മുഹമ്മദ് ബശീർ സഅദി നുച്ച്യാട് മുഖ്യ പ്രഭാഷണം നടത്തി . ഹസൈനാർ മദനി , ഖാലിദ് എൻ. മുഹി യദ്ധീൻ അബ്ദുല്ല , അബ്ദു റഊഫ് മുസ് ലിയാർ , ജമാഅത്ത് പ്രസിഡൻ്റ്   അബ്ദു റഹ് മാൻ ഹാജി, മഹ് മൂദ് എം.കെ.  സയ്യിദ് സൈനുൽ ആബിദ്ധീൻ തങ്ങൾ  എസ് വൈ എസ്. യൂണിറ്റ്  പ്രസിഡൻ്റ് സിറാജുദ്ധീൻ ത്രിഡിൽ, സെക്രട്ടറി അബ്ദുനാ സ്വിർ എൽ .ബി. എസ്.എസ്.എഫ്. യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് സിറാജ് എൻ ,സെക്രട്ടറി അഹ് മദ് സ്വബിത്ത് കെ.എ. എന്നിവർ സംബദ്ധിച്ചു. യൂണിറ്റ്  ജനറൽ സെക്രട്ടറി മുഹമ്മദ് എൽ ബി സ്വാഗതവും  സുലൈമാൻ മുസ് ലിയാർ നന്ദിയും പറഞ്ഞു.

No comments