കാസർഗോഡ് മത്സരിക്കുമെന്ന വാർത്തകൾ തെറ്റ്; അഴീക്കോട് മതിയെന്ന് ആവർത്തിച്ച് കെ. എം ഷാജി
അഴീക്കോട് തന്നെ മത്സരിക്കാനാണ് താത്പര്യമെന്ന് ആവർത്തിച്ച് കെ.എം ഷാജി. കാസർഗോഡ് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണ്. അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന പ്രചാരണം ശരിയല്ലെന്നും കെ.എം ഷാജി കണ്ണൂരിൽ പറഞ്ഞു
അതേസമയം, കെ എം ഷാജിക്കെതിരെ പരോക്ഷവിമർശനവുമായി ലീഗ് കാസർകോട് ജില്ലാ നേതൃത്വം രംഗത്തെത്തി. കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ കാസർകോട്ട് വേണ്ടെന്നും ജയസാധ്യതയില്ലെന്നുമാണ് ജില്ലാ നേതൃത്വം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അറിയിച്ചത്. ഇവിടെ ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും ലീഗ് ജില്ലാ നേതാക്കൾ തങ്ങളോട് ആവശ്യപ്പെട്ടു.

No comments