Breaking News

റോഡിന്റെ ശോചനിയാവസ്ഥ; കോടോം ബേളൂർ പത്തമ്പൊതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം നടത്തി


ഇരിയ: കോടോം ബേളൂർ പഞ്ചായത്തിലെ ലാലൂർ- ബാലൂർ - കല്ലംതോൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉപവാസം നടത്തി. കോടോം ബേളൂരിലെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പഞ്ചായത്ത് റോഡാണ് ഈ പ്രദേശത്തുള്ളത് പല  പ്രമുഖരും ഈ വാർഡിൽ നിന്നും ജനവിധി തേടി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ്മായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 കോടോം ബേളൂർ പഞ്ചായത്തിൽ മറ്റു വാർഡുകളെ അപേക്ഷിച്ച് റോഡുകളുടെ ദൈർഘ്യം വളരെ കുറവാണ് എന്നിട്ടുപോലും ഈ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ റോഡിന്റെ തല മുതൽ തല വരെ കൂട്ടി മുട്ടിക്കുമെന്ന് വാഗ്ദാനം നൽകുകയും പിന്നീട് യാത്ര ചെയ്യുന്ന ജനങ്ങളുടെ തല കൂട്ടി മുട്ടുന്ന അവസ്ഥയാണ് ഈ റോഡിനുള്ളത്, ഇനിയും പ്രദേശവാസികളെ വിഡ്ഢികളാക്കികൊണ്ട് മുന്നോട്ട് പോയാൽ ശക്തമായി പ്രതികരിക്കുമെന്നു ഈ ഉപവാസ സമരത്തിലൂടെ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. ഇനിയും അധികൃതർ കണ്ണു തുറന്നിലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമര നേതാക്കൾ മുന്നറിയിപ്പ് നൽകി.


 ഉപവാസ സമരം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്‌ഘാടനം ചെയ്തു, വി. ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡണ്ട്  ബാലചന്ദ്രൻ അടുക്കം, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ബ്ലോക്ക് സെക്രട്ടറിമാരായ പി.യു. പത്മനാഭൻ നായർ, സജി പ്ലാച്ചേനി, നാരായണൻ വയമ്പ്, പ്രമീള ലാലൂർ, പി.യു.മോഹനൻ നായർ, രാഹുൽ നർക്കല, ശ്രുതിൻ ദാസ് കപ്പത്തിക്കാൽ, രാഘവൻ വയമ്പ്, ദിലീപ് ലാലൂർ എന്നിവർ സംസാരിച്ചു. കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എ. കുഞ്ഞിരാമൻ നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.

No comments