Breaking News

ചികിത്സയിൽ കഴിയുന്ന പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ കുഞ്ഞിന് വേണ്ടി കെ.ആര്‍.എം.യു ചെറുപുഴ മേഖല പ്രവര്‍ത്തകര്‍ ചികിത്സാ സഹായം സ്വരൂപിച്ചു കൈമാറി.


 


ചെറുപുഴ: കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ കുഞ്ഞിനു വേണ്ടി കെ.ആര്‍.എം.യു ചെറുപുഴ മേഖലയിലെ പ്രവര്‍ത്തകര്‍ വിവിധ സംഘടനകളില്‍ നിന്നും ചികിത്സാ സഹായം സ്വരൂപിച്ചു കൈമാറി. മാതമംഗലം കൂട്ടായ്മ, വെള്ളോറ സൗഹൃദ ചാരിറ്റി കൂട്ടായ്മ എന്നിവയാണ് ചികിത്സാ സഹായം നല്‍കിയത്. മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ഹരിത രമേശന്‍, ആര്‍.പി. സുരേഷ്, വി.കെ. ഗോപിനാഥ് എന്നിവരില്‍ നിന്നും കെ.ആര്‍.എം.യു ചെറുപുഴ മേഖലാ മീഡിയ കണ്‍വീനര്‍ ബിനു സിദ്ദാര്‍ഥും, വെള്ളോറ സൗഹൃദ ചാരിറ്റിയുടെ പ്രവര്‍ത്തകരായ ശശി വെള്ളോറ, പ്രശാന്ത് കോടൂര്‍, പി.പി. മനോഹരന്‍, സുരേഷ് കോയിപ്ര എന്നിവരില്‍ നിന്നും മേഖലാ കമ്മിറ്റിയംഗം സാദിഖ് പുളിങ്ങോമും ധനസഹായം ഏറ്റുവാങ്ങി. പതിനായിരം രൂപയാണ് ചികിത്സാ സഹായമായി സ്വരൂപിക്കാന്‍ കെ.ആര്‍.എം.യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് കെ.ആര്‍.എം.യു ജില്ലാ പ്രസിഡന്റ് ടി.പി. മനോജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ഇടപ്പള്ളില്‍, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. വിജയന്‍, മേഖലാ പ്രസിഡന്റ് ജിനോ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
Attachments area

No comments