Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി എവ് ലിൻ മരിയ ബിനു കരുവുള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂൾ വിദ്യാർഥിനിയാണ്


സംഗീതവേദിയിൽ തിളങ്ങി എവ് ലിൻ മരിയ ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താരത്തിളക്കമായി കരുവുള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എവ് ലിൻ മരിയ ബിനു.

യുപി വിഭാഗം ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഉറുദു പദ്യം ചൊല്ലൽ എന്നിവയിലാണ് എവ്ലിൻ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതോടൊപ്പം ഗ്രൂപ്പ് ഇനങ്ങളായ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംഘഗാനത്തി ൽ രണ്ടാം സ്ഥാനവും എ ഗ്രേഡും എവ് ലിൻ ഉൾപ്പെട്ട ടീം നേടി. എവിന്റെ കുഞ്ഞനുജൻ വെള്ളരിക്കുണ്ട് നിർമലഗിരി സ്കൂളിലെ ഒന്നാം ക്ലാസുകാരനായ അന്റോണിയോ എൽപി വിഭാഗം മാപ്പിള പ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ വരവറിയിച്ചിട്ടുണ്ട്. ഇരുവരുടെയും മൂത്ത സഹോദരൻ ആൽഫിനും നേരത്തേ കലോത്സവവേദികളിലെ താരമായിരുന്നു.

വെള്ളരിക്കുണ്ട് ആൽഫ ഇലക്ട്രോണിക്സ് ഉടമ പാത്തിക്കരയി ലെ ബിനുവിന്റെയും സിജിയുടെയും മക്കളാണ്. വെള്ളരിക്കുണ്ട് തപസ്യയിലാണ് ഇവരുടെ സംഗീതപഠനം

No comments