Breaking News

ദുരിതയാത്ര സമ്മാനിക്കുന്ന പ്ലാത്തടം - കാരാട്ട് റോഡ് റീട്ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണം ; ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി


ബിരിക്കുളം : ഗതാഗതം ഏറെ ദുസഹമായ പ്ലാത്തടം - കാരാട്ട് റോഡ് എത്രയും വേഗം റീട്ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ദിവസേന നിരവധി വാഹനങ്ങൾ ആണ്, മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് ഇതുവഴി കടന്നുപോകുന്നത് ഇരുചക്രവാഹന യാത്രയും ഏറെ ദുസഹം ആയിരിക്കുകയാണ് ഈ റോഡിൽ.പഞ്ചായത്ത് ഭരണസമിതി വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരമ്പരയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം രാമകൃഷ്ണൻ ബിരിക്കുളം പറഞ്ഞു. ബൂത്ത് കമ്മിറ്റി അംഗങ്ങളായ, ഗിരീഷ് പ്ലാത്തടം, സുമിത്ത് കുമാർ, മഹേഷ് ,രതീഷ്, ചന്ദ്രൻ, കരുണാകരൻ, രാഘവൻ , തുടങ്ങിയ ബിജെപി അംഗങ്ങളും ഈറോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ടു,,

No comments