Breaking News

മെമു അവഗണനയ്ക്കെതിരെ 21ന് നീലേശ്വരം അഴിത്തല കടപ്പുറത്ത് മൺശില്പമൊരുക്കി പ്രതിഷേധം


നീലേശ്വരം: മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടും കാസർഗോഡ് ജില്ലയോടുള്ള അവഗണനയ്ക്കെതിരെ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിത്തല കടപ്പുറത്ത് പ്രതീകാത്മക മെമു ട്രയിനിന്റെ മണൽ ശില്പമൊരുക്കി പ്രതിഷേധിക്കുന്നു.  മാർച്ച് 21-ന് ഉച്ചയ്ക്ക്  3 മണിക്ക് പ്രശസ്ത ശില്പി അനിൽ ലോട്ടസ് നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് മണൽ ശില്പം ഒരുക്കുന്നത്. നീലേശ്വരത്തെ  വിവിധ സാമൂഹ്യ-സേവന-സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ട് വർഷം മുമ്പ്   നീലേശ്വരത്ത് നടത്തിയ ശ്രദ്ധേയമായ സമര പരിപാടികൾ  നീലേശ്വരം റെയിൽവെ സ്റ്റേഷൻ്റെ വികസനത്തിന് ജനശ്രദ്ധ നേടിയെടുക്കുന്നതിനും അതിലൂടെ ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നീലേശ്വരം റെയിൽവെ സ്റ്റേഷന് നേടിയെടുക്കാനും സാധിച്ചിരുന്നു. മെമു സർവ്വീസ് കാസർഗോഡേക്ക് നീട്ടുന്നതുവരെ പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കും. മെമു സർവീസ് കാസർഗോഡേക്ക് നീട്ടുക എന്നവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ കൺവെൻഷന് ശേഷം സംഘടിപ്പിക്കുന്ന മെമു ശിൽപ്പം തീർത്തുള്ള പ്രതിഷേധ പരിപാടിയിൽ പൊതുജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

No comments