Breaking News

'പരപ്പ ബ്രദേഴ്സ്' പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികളായി


യുഎഇയിലെ പ്രവാസി കൂട്ടായ്മയായ പരപ്പ ബ്രദേഴ്സ്  പ്രവാസി കൂട്ടായ്മയുടെ 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് ആയി സുധാകരൻ പരപ്പയെയും ജനറൽ സെക്രട്ടറിയായി താജുദ്ദീൻ കാരാട്ടിനെയും ട്രെഷറർ റാഷിദ്‌ എടത്തോടിനെയും, ഷംനാസ് പരപ്പ, ഷാനവാസ്‌ സിഎച്ച്, അഭിലാഷ് ക്ലായിക്കോട് എന്നിവരെ വൈസ് പ്രസിഡന്റായും പ്രസീൺ ഓ.കെ, ശംസുദ്ധീൻ കമ്മാടം, ജിനീഷ് പാറക്കടവ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ഷാർജയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ മാസ്സ് ഷാർജയുടെ നേതൃത്വം കൈകാര്യം ചെയ്ത മാധവൻ പാടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു

വിർച്വൽ പ്ലാറ്റ് ഫോമിൽ (സൂം ആപ്ലിക്കേഷൻ വഴി) നടന്ന യോഗത്തിൽ സുധാകരൻ പരപ്പ അധ്യക്ഷത വഹിച്ചു. താജുദ്ദീൻ കാരാട്ട് സ്വാഗതവും ജിനീഷ് പാറക്കടവ് നന്ദിയും രേഖപെടുത്തി.

No comments