Breaking News

കോൺഗ്രസ് വിട്ട പിസി ചാക്കോ എല്‍ ഡി എഫിനായി പ്രചാരണത്തിനിറങ്ങുന്നു


 



എന്‍സിപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങും. നാളെ മുതല്‍ എല്‍ഡിഎഫിനായി പി സി ചാക്കോ കേരളത്തില്‍ പ്രചാരണം നടത്തും
ചാക്കോയെ പാര്‍ട്ടിയിലേക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ സ്വാഗതം ചെയ്തു. പി സി ചാക്കോയെ കൂടുതല്‍ സമയം വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നും ചാക്കോയുടെ കടന്നുവരവ് മുന്നണിക്ക് ഉപയോഗപ്രദമെന്നും പവാര്‍. ബിജെപിക്ക് എതിരെ ഒരു പ്രതിപക്ഷ സഖ്യം വരേണ്ടത് അനിവാര്യമെന്ന് പി സി ചാക്കോയും പറഞ്ഞു. അതിനാലാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നത്.


സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണ് ഇന്ന് പി സി ചാക്കോ പാര്‍ട്ടിയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇടത് പക്ഷത്തോടൊപ്പമുണ്ടായിരുന്ന നളുകള്‍ രാഷ്ട്രീയ ജീവിതത്തിലെ അമൂല്യ സമ്പത്തായാണ് കാണുന്നതെന്ന് പി സി ചാക്കോ പറഞ്ഞിരുന്നു. തിരിച്ച് മുന്നണിയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും പി സി ചാക്കോ.

No comments