Breaking News

പൊതുനിരീക്ഷകരും പോലീസ് നിരീക്ഷകയും സ്‌ട്രോങ് റൂമുകൾ സന്ദർശിച്ചു


കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച സ്‌ട്രോങ് റൂമുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകയും സന്ദർശിച്ചു. ഒരുക്കങ്ങളിൽ നിരീക്ഷകർ തൃപ്തി രേഖപ്പെടുത്തി.

ഉദുമ മണ്ഡലം പൊതു നിരീക്ഷകൻ ദേബാശിഷ് ദാസ്, പോലീസ് നിരീക്ഷക വാഹ്നി സിംഗ്, ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, വരണാധികാരി ജയ ജോസ് രാജ് എന്നിവർ പെരിയ പോളിടെക്നിക് കോളജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമും കൗണ്ടിങ് ഹാളും സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമും വിതരണ കേന്ദ്രവും തൃക്കരിപ്പൂർ പോളി ടെക്നിക് കോളേജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകനായ എച്ച്. രാജേഷ് പ്രസാദ്, പോലീസ് നിരീക്ഷക വാഹ്നി സിംഗ്, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, വരണാധികാരികളായ ഡി.ആർ. മേഘശ്രീ, സിറോഷ്.പി ജോൺ എന്നിവർ സന്ദർശിച്ച് വിലയിരുത്തി.

No comments