കണ്ണൂര്‍ | വേണ്ടത്ര മുന്നൊരുക്കത്തിന് സമയം ഇല്ലാത്തതിനാലാണ് ധര്‍മ്മടത്ത് മത്സരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നെങ്കില്‍, മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിക്കുമായിരുന്നുവെന്നും സുധാകരന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസിനായി പ്രചാരണം നയിക്കേണ്ടതിന്റെ ആവശ്യം ഉള്ളതിനാലാണ് മത്സര രംഗത്ത് നിന്ന് പിന്‍മാറിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് ജീവിതവും ജീവനുമാണ്. പാര്‍ട്ടി വിടുന്നത് താന്‍ ചിന്തിച്ചിട്ട് പോലുമില്ല. ജില്ലയില്‍ അഞ്ച് മണ്ഡലങ്ങള്‍ യു ഡി എഫ് വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
No comments