ന്യൂമോണിയ: സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം | ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര താരവും എംപിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്ന് വരാനിരിക്കെയാണ് സുരേഷ് ഗോപി ആശുപത്രിയിലായത്. തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. തിരുവനന്തപുരം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
No comments