ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തനം പൂർണ്ണമായി പ്രവർത്തന സജ്ജമാക്കണം; ഓൾ കേരള ട്വൻ്റി 20 ലവേഴ്സ്
കാഞ്ഞങ്ങാട്: ടാറ്റ തുടങ്ങി വച്ച കോവിഡ് ഹോസ്പിറ്റലിൻ്റെ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കണമെന്ന് ഓൾ കേരള ട്വൻ്റി 20 ലവേഴ്സ് കാസർഗോഡ് ജില്ലയിലെ മെമ്പർമാരുടെ യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് കോട്ടച്ചേരി രാംനഗർ റോഡിലിലുള്ള എം.യു.എ സെൻ്ററിൽ വച്ച് നടന്ന യോഗം ട്വൻ്റി 20 സംസ്ഥാന വൈ: പ്രസിഡൻ്റ് ബിനു ജോൺ തുരുത്തേൽ ഉദ്ഘാടനം ചെയ്തു.കെ.ബി.രാമചന്ദ്രൻ സ്വാഗതവും കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു.പി. കെ. പ്രജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ആശംസ നേർന്ന് ബിജു മംഗലത്ത്, ജോമോൻ കാഞ്ഞിരടുക്കം,അനീഷ് മാത്യു, സന്തോഷ്.എം.എസ്, മനോജ്.ടി, ജയിംസ്.എൻ.ജെ, മനോജ്.എം.ടി എന്നിവർ സംസാരിച്ചു. വർഗ്ഗീസ് ആലുങ്കൽ നന്ദി പറഞ്ഞു. കാസർഗോഡ് ജില്ല കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് കെ.എം.രവീന്ദ്രൻ, വൈ: പ്രസിഡൻ്റ് ബിജു മംഗലത്ത്, സെക്രട്ടറി കെ.ബി.രാമചന്ദ്രൻ, ജോ: സെക്രട്ടറി ജോമോൻ കാഞ്ഞിരടുക്കം, ട്രഷറർ വർഗ്ഗീസ് ആലുങ്കൽ തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജില്ലയിൽ മണ്ഡലം നഗരസഭ പഞ്ചായത്ത് വാർഡ് തലത്തിൽ വേഗത്തിൽ കമ്മിറ്റികൾ രുപീകരിക്കുവാൻ തീരുമാനിച്ചു.
No comments