കാല്‍വെട്ടുമെന്ന ഭീഷണിക്ക് പിറകെ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ കൃത്രിമ കാല്‍
കാസര്‍കോട് | കാല്‍ വെട്ടുമെന്ന ഭീഷണിക്ക് പിറകെ ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്റെ വീടിന് സമീപത്ത് കൃത്രിമ കാല്‍ കണ്ടെത്തി. പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാ വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എം എല്‍ എയുടെ കാല്‍ വെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിലേക്കുള്ള വഴിയിലാണ് കാല്‍ കണ്ടെത്തിയത്. എം എല്‍ എ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തുകയും കാല്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
No comments