Breaking News

വടകരയില്‍ വീണ്ടും ട്വിസ്റ്റ്; കെ.കെ. രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് ചെന്നിത്തല


 

കോഴിക്കോട്: വടകരയിൽ കെ.കെ.രമ മൽസരിക്കാൻ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമ മത്സരിക്കാൻ തയ്യാറാണെങ്കിൽ അവർക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകും. രമ മത്സരിക്കാൻ തയ്യാറാണെന്ന വിവരം എൻ. വേണു അറിയിച്ചു. മത്സരിക്കാനുള്ള താല്പര്യം അറിയിച്ച സാഹചര്യത്തിൽ വടകരയിൽ യു.ഡി.എഫിന്റെ പിന്തുണ അവർക്കായിരിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.


നേരത്തെ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും കെ.കെ. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ സീറ്റ് തിരിച്ചെടുക്കുകയാണെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ പറഞ്ഞിരുന്നു. കെ.കെ. രമ മത്സരിക്കണം എന്ന അഭ്യർത്ഥനയോടെയാണ് വടകര സീറ്റ് ആർ.എം.പി.ക്ക് നൽകിയത്. രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ച സ്ഥിതിക്ക് വടകരയിൽ യു.ഡി.എഫിന്റെ മറ്റൊരു സ്ഥാനാർഥിയെ നിർത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

No comments